റിയാദ്:സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം നൂറിലധികമായി വർദ്ധിച്ചു.രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു.ഇന്ന് ആറു പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 103 ആയി ഉയർന്നു.രാജ്യത്ത് 1,122 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.ഇതോടെ സൗദിയിലെ ആകെ രോഗികളുടെ എണ്ണം 10,484 ആയി.
സൗദി അറേബ്യയിൽ ഇതുവരെ രോഗവിമുക്തരായത് 1,490 പേരാണ്.ആകെ രോഗബാധിതരിൽ 27 ശതമാനം സൗദി പൗരന്മാരും 73 ശതമാനം വിദേശികളുമാണ് ഉള്ളത്.ചികിത്സയിൽ തുടരുന്ന 8,891 പേരിൽ 88 പേരുടെ നില ഗുരുതരമായി തുടരുന്നു.രാജ്യത്ത് ഇന്ന് മരിച്ച 6 പേരും വിദേശികളാണ്.
Discussion about this post