ഡല്‍ഹി: കൊറോണ രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മെയ് 3 വരെ തുടരുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ മൂന്ന് ദിവസങ്ങള്‍ കൂടി കഴിഞ്ഞു മാത്രമെ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരികയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടുത്ത നടപടികളിലൂടെ കര്‍ണാടകയെ ഉടന്‍ കൊറോണ മുക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കാര്‍ഷിക മേഖലയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും കാര്‍ഷികോത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനും കര്‍ണാടകയില്‍ തടസമുണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിലവില്‍ 16 പേരാണ് കര്‍ണ്ണാടകയില്‍ കൊറോണ ബാധിച്ച് മരിച്ചത്. 395 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ഇതില്‍ 111 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
Discussion about this post