തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് താത്ക്കാലികമായി വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്ത് ഗതാഗത വകുപ്പ്. ബസ് ചാര്‍ജ് വധിപ്പിച്ചില്ലെങ്കില്‍ റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ ഇളവ് നല്‍കണമെന്നും ശിപാര്‍ശയുണ്ട്. ലോക്ക്ഡൗണിനുശേഷം ഇളവുകളോടെ ബസ് സര്‍വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണിത്. കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ ബസുടമകളുടെയും ആവശ്യം പരിഗണിച്ചാണ് ഗതാഗത വകുപ്പിന്റെ നീക്കം.
ഇളവുകളോടെ ബസ് സര്‍വീസ് ആരംഭിക്കുമ്പോള്‍ മൂന്ന് പേരുടെ സീറ്റുകളില്‍ നടുവിലെ സീറ്റ് കാലിയാക്കിയിടണമെന്നും രണ്ടുപേര്‍ക്കുള്ള സീറ്റില്‍ ഒരാളെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ സര്‍വീസ് നടത്തിയാല്‍ വലിയ നഷ്ടമുണ്ടാകുമെന്ന് ബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിയന്ത്രണങ്ങളും കടുത്ത നിബന്ധനകളും പാലിച്ച് ബസ് സര്‍വീസ് നടത്തുക അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടി ബസുടമകള്‍ ഒരു വര്‍ഷത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിരുന്നു. ഒരു സീറ്റില്‍ ഒരാള്‍ മാത്രമെന്ന് നിബന്ധന കനത്ത നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി 90 ശതമാനം ഉടമകളാണ് ഒരു വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്‍കിയത്.
Discussion about this post