കമലിനെതിരെ മുമ്പും ഇത്തരം ആരോപണം ഉയര്‍ന്നിട്ടുണ്ടെന്ന് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍. ഈ പുഴയും കടന്ന എന്ന കമല്‍ സംവിധായകനായ ചിത്രത്തിന്റെ നിര്‍മ്മതാവ് കണ്ണന്‍ പെരുമുടിയൂര്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്.
കമലിനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച മോഡല്‍ കൂടിയായ യുവനടി അയച്ച വക്കീല്‍ നോട്ടിസ് പുറത്ത് വന്നതിന് പിന്നാലെയാണ് കണ്ണന്‍ പെരുമുടിയൂരിന്റെ വെളിപ്പെടുത്തല്‍. ഈ പുഴയും കടന്ന് എന്ന സിനിമയുടെ ചിത്രീകരണത്തിനെതിരെ കമലിനെതിരെ ചില സ്ത്രീകള്‍ പരാതി ഉന്നയിച്ചുവെന്ന് അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
ആമി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് യുവ നടികളെ കമല്‍ പീഡിപ്പിച്ചതായും വക്കീല്‍ നോട്ടിസില്‍ യുവതി പരാമര്‍ശിക്കുന്നുണ്ട്. പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ നായിക വേഷം വാഗ്ദാനം ചെയ്തു ചൂഷണം ചെയ്തുവെന്ന് കാണിച്ച് യു നടി അയച്ച വക്കീല്‍ നോട്ടിസാണ് പുറത്ത് വന്നിരുന്നത്.











