ഇന്ത്യയൊട്ടാകെ കോവിഡ് മഹാമാരിക്കെതിരെ കൈകോർത്ത് അണിനിരക്കുമ്പോൾ സഹായം വാഗ്ദാനം ചെയ്ത് ബോളിവുഡ് താരം വിദ്യ ബാലനും രംഗത്ത്.കോവിഡ് മുന്നണിപ്പോരാളികൾക്കായി ആയിരം വ്യക്തിഗത സുരക്ഷാ കിറ്റുകളാണ് താരം സംഭാവന ചെയ്യുമെന്ന് അറിയിച്ചത്. ഇനിയൊരു ആയിരം കിറ്റുകൾ കൂടി സംഭാവന ചെയ്യാനുള്ള സംരംഭത്തിൽ പങ്കാളികളാവണമെന്ന് വിദ്യ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
കോവിഡ് മഹാമാരിക്കെതിരെ മുന്നിട്ടിറങ്ങുന്ന ബോളിവുഡ് താരങ്ങളുടെ എണ്ണം അനുദിനം വർധിക്കുകയാണ്.സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, സോനു സൂദ്, സഞ്ജയ് ദത്ത് തുടങ്ങി മുൻനിര താരങ്ങൾ എല്ലാവരും തങ്ങളാൽ ആവുന്ന വിധം രാജ്യത്തിനും ജനങ്ങൾക്കും സഹായങ്ങൾ ചെയ്യാൻ മുന്നോട്ടു വന്നിരുന്നു.
Discussion about this post