രാജ്യം കോവിഡ് വിരുദ്ധ പോരാട്ടം ഉജ്ജ്വലമായി നയിക്കുന്നുവെന്ന് പ്രധാനമന്ത്രി. മഹാമാരിക്കെതിരെയുള്ള യുദ്ധം ഈ രാജ്യത്തെ ജനങ്ങളാണ് നയിക്കുന്നതെന്നും 130 കോടി ജനങ്ങളുടെ പോരാട്ടവീര്യത്തെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.ഇന്ന് കാലത്ത് ഓൾ ഇന്ത്യ റേഡിയോ മുഖേനയുള്ള പ്രധാനമന്ത്രിയുടെ റേഡിയോ സംഭാഷണം തുടരുകയാണ്.
വിലക്കുകളോടും നിയന്ത്രണങ്ങളോടും ജനങ്ങൾ പരിപൂർണ്ണമായി സഹകരിക്കുന്നതിന് നന്ദി പറഞ്ഞ നരേന്ദ്രമോദി, ലക്ഷ്യത്തിലെത്തും വരെ കേന്ദ്രവും സംസ്ഥാനങ്ങളും ഒരൊറ്റ മനസ്സോടെ പ്രവർത്തിക്കണമെന്നും അഭ്യർത്ഥിച്ചു.ലോക്ഡൗൺ കാലഘട്ടത്തിലും രാജ്യത്തിന്റെ മുക്കിലും മൂലയിലും മരുന്നും, മെഡിക്കൽ സാമഗ്രികളും പോലുള്ള അവശ്യസാധനങ്ങൾ എത്തിക്കുന്നതിൽ ഇന്ത്യൻ റെയിൽവേയും വ്യോമസേനയും നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആപത്കാലത്തിലുള്ള നിസ്വാർഥ സേവനത്തിന് ഇരുവിഭാഗങ്ങളോടും കൃതജ്ഞത പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല.
Discussion about this post