ലോകത്ത് കോവിഡ്-19 വൈറസ് ബാധയേറ്റ് മരണമടഞ്ഞവരുടെ സംഖ്യ 2,06,992 ആയി. ആഗോള മഹാമാരി ഇതുവരെ 29,94,761 പേരെ ബാധിച്ചു കഴിഞ്ഞു.
പതിവുപോലെ അമേരിക്ക തന്നെയാണ് രോഗബാധയുടെയും മരണത്തിന്റെയും കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്.9,87,160 പേർക്ക് രോഗം ബാധിച്ച അമേരിക്കയിൽ ഇതുവരെ 55,413 പേർ മരിച്ചു.1,97,675 പേർ രോഗബാധിതരായ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 26,644 ആണ്.സ്പെയിനിൽ 2,26,629 പേർക്ക് രോഗം ബാധിച്ച് കഴിഞ്ഞു.












