Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

മാലിദ്വീപിന്റെ പാകിസ്ഥാൻ പ്രീണനവും വിദേശനയ മാറ്റവും; ഇന്ത്യ ‘റെഡ് ലൈനുകൾ’ വ്യക്തമാക്കണമെന്ന് നിരീക്ഷണം

by Brave India Desk
Oct 27, 2026, 05:18 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

 

മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അടുത്തിടെ നടത്തിയ മൂന്ന് ദിവസത്തെ പാകിസ്ഥാൻ സന്ദർശനവും ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച സുപ്രധാന ധാരണാപത്രങ്ങളും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ (IOR) ഭാരതത്തിന്റെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് ഭീഷണിയാകുന്നതായി വിലയിരുത്തൽ. വിദേശനയത്തിൽ ഇന്ത്യയ്ക്ക് പകരമായി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുമായും പാകിസ്ഥാനുമായും അടുത്തുനിൽക്കാനുള്ള മാലിദ്വീപിന്റെ നീക്കങ്ങൾ ഇന്ത്യ അതീവ ജാഗ്രതയോടെയാണ് കാണുന്നത്. പരമാധികാരത്തിന്റെ പേരിൽ ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന തീരുമാനങ്ങൾ എടുത്താൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന ‘റെഡ് ലൈൻ’ (Red Line) മാലിദ്വീപിന് മുന്നിൽ ഇന്ത്യ വ്യക്തമായി വരയ്ക്കണമെന്ന് ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷനിലെ (ORF) അസോസിയേറ്റ് ഫെല്ലോ ആദിത്യ ഗൗഡര ശിവമൂർത്തി ചൂണ്ടിക്കാണിക്കുന്നു.

Stories you may like

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്; ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ സമഗ്ര പരിഷ്കരണം വേണമെന്ന് പാർലമെന്ററി ഫോറത്തിന്റെ സംയുക്ത പ്രഖ്യാപനം

അക്രമം അവസാനിപ്പിക്കാൻ ഹൂതികൾക്ക് 100 കോടി ഡോളർ നൽകാൻ സൗദി?രഹസ്യ ചർച്ചയെന്ന് റിപ്പോർട്ടുകൾ; നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങൾ

പാകിസ്ഥാൻ സന്ദർശനത്തിനിടെ സാമൂഹിക-സാമ്പത്തിക വികസനം, സൈബർ സുരക്ഷ, ലഹരിക്കടത്ത് തടയൽ, പ്രതിരോധം, മാരിടൈം സുരക്ഷ തുടങ്ങിയ മേഖലകളിലായി 20 ധാരണാപത്രങ്ങളിലാണ് (MoUs) മാലിദ്വീപും പാകിസ്ഥാനും ഒപ്പുവെച്ചത്. ഉഭയകക്ഷി വ്യാപാരം നിലവിലെ 13 ദശലക്ഷം ഡോളറിൽ നിന്ന് 200 ദശലക്ഷം ഡോളറിലേക്ക് ഉയർത്താനും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നുണ്ട്. പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറുമായി മുയിസു നടത്തുന്ന കൂടിയാഴ്ചകളും ചർച്ചകളും മാലിദ്വീപിന്റെ സുരക്ഷാ മേഖലയിലേക്ക് പാകിസ്ഥാൻ കടന്നുവരുന്നതിന്റെ വ്യക്തമായ സൂചനയാണെന്നും ഇത് ഇന്ത്യയുടെ അയൽപക്ക സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും വിലയിരുത്തപ്പെടുന്നു.

അടുത്തിടെ പാകിസ്ഥാന് പുറമെ ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങളുമായും മാലിദ്വീപ് പ്രതിരോധ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. തുർക്കിയിൽ നിന്ന് ഡ്രോണുകളും യുഎഇയിൽ നിന്ന് കവചിത വാഹനങ്ങളും മാലിദ്വീപ് സ്വന്തമാക്കിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന മാലിദ്വീപിനെ സാമ്പത്തികമായി എന്നും തുണച്ചത് ഇന്ത്യയാണ്. മുൻപ് നൽകിയ ട്രഷറി ബില്ലുകളുടെ തീയതി നീട്ടിനൽകിയും, 4,850 കോടിയുടെ ക്രെഡിറ്റ് ലൈനുകളും 400 മില്യൺ ഡോളറിന്റെയും 30 ബില്യൺ രൂപയുടെയും കറൻസി സ്വപ്പ് (Currency Swap) കരാറുകൾ അനുവദിച്ചും ഇന്ത്യ വലിയ സഹായമാണ് മാലിദ്വീപിന് നൽകിയത്.

മാലിദ്വീപിലെ ആഭ്യന്തര രാഷ്ട്രീയത്തിലും പ്രസിഡന്റ് മുയിസുവിന്റെ ജനപ്രീതിയിലുമുണ്ടാകുന്ന ഇടിവ് കണക്കിലെടുത്ത് ഇന്ത്യ ഇതുവരെ അയഞ്ഞ സമീപനമാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്ത്യയുടെ തന്ത്രപ്രധാന സുരക്ഷാ താൽപ്പര്യങ്ങൾക്ക് മുകളിൽ മാലിദ്വീപ് ഭീഷണി ഉയർത്തുകയാണെങ്കിൽ സാമ്പത്തിക സഹായങ്ങളും സൗകര്യങ്ങളും ഘട്ടംഘട്ടമായി നിർത്തലാക്കുമെന്ന ശക്തമായ സന്ദേശം ന്യൂഡൽഹി നൽകേണ്ട സമയമായി എന്നാണ് നയതന്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Tags: Mohamed Muizzu
Share
Tweet
Send
Share

Latest stories from this section

നെതന്യാഹു പുറത്തായാൽ മാറുമോ ഇസ്രായേലിന്റെ ഇന്ത്യ നയം? ചൊവ്വാഴ്ച വിധിയെഴുതി ജനങ്ങൾ

നെതന്യാഹു പുറത്തായാൽ മാറുമോ ഇസ്രായേലിന്റെ ഇന്ത്യ നയം? ചൊവ്വാഴ്ച വിധിയെഴുതി ജനങ്ങൾ

കല്ലുകൾക്കിടയിൽ നഷ്ടപ്പെട്ട ഇയർബഡ്സ് വെറും 10 മിനിറ്റിൽ കണ്ടുപിടിച്ച് ചാറ്റ് ജിപിടി, എഐ ഡിറ്റക്ടീവായ കഥ ഇങ്ങനെ

കല്ലുകൾക്കിടയിൽ നഷ്ടപ്പെട്ട ഇയർബഡ്സ് വെറും 10 മിനിറ്റിൽ കണ്ടുപിടിച്ച് ചാറ്റ് ജിപിടി, എഐ ഡിറ്റക്ടീവായ കഥ ഇങ്ങനെ

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

പുതിയ സ്ഥിരം അംഗങ്ങൾക്കും വീറ്റോ അധികാരം വേണമെന്ന് ഇന്ത്യ; ‘രണ്ടാം തരം’ അംഗങ്ങളാക്കാൻ നോക്കേണ്ടെന്ന് പർവ്വതനേനി ഹരീഷ്

കെട്ടിടങ്ങൾ തുരന്ന് പായുന്ന ട്രെയിൻ, തലതിരിഞ്ഞ റോഡുകൾ: ഇതാണ് റിയൽ സൈബർപങ്ക് സിറ്റി!

കെട്ടിടങ്ങൾ തുരന്ന് പായുന്ന ട്രെയിൻ, തലതിരിഞ്ഞ റോഡുകൾ: ഇതാണ് റിയൽ സൈബർപങ്ക് സിറ്റി!

Latest News

പാകിസ്ഥാനിൽ ചരിത്രം കുറിച്ച് വാൽമീകി ജയന്തി ആഘോഷം; വടക്കുപടിഞ്ഞാറൻ സ്വാത് ജില്ലയിൽ ആദ്യമായി പ്രാർത്ഥനകളോടെ ആഘോഷിച്ച് ഹൈന്ദവ സമൂഹം

പാകിസ്ഥാനിൽ ചരിത്രം കുറിച്ച് വാൽമീകി ജയന്തി ആഘോഷം; വടക്കുപടിഞ്ഞാറൻ സ്വാത് ജില്ലയിൽ ആദ്യമായി പ്രാർത്ഥനകളോടെ ആഘോഷിച്ച് ഹൈന്ദവ സമൂഹം

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്; ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ സമഗ്ര പരിഷ്കരണം വേണമെന്ന് പാർലമെന്ററി ഫോറത്തിന്റെ സംയുക്ത പ്രഖ്യാപനം

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്; ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ സമഗ്ര പരിഷ്കരണം വേണമെന്ന് പാർലമെന്ററി ഫോറത്തിന്റെ സംയുക്ത പ്രഖ്യാപനം

മുഹമ്മദ് മുയിസുവുമായി അടുക്കാൻ അറബിക് മന്ത്രവാദം; മാലിദ്വീപ് വനിതാ മന്ത്രി ഫാത്തിമ അറസ്റ്റിൽ

മാലിദ്വീപിന്റെ പാകിസ്ഥാൻ പ്രീണനവും വിദേശനയ മാറ്റവും; ഇന്ത്യ ‘റെഡ് ലൈനുകൾ’ വ്യക്തമാക്കണമെന്ന് നിരീക്ഷണം

ഒരു ശർക്കര മിഠായിയിൽ നിന്ന് 60+ ഉൽപ്പന്നങ്ങളിലേക്ക്! തൃശ്ശൂരിന്റെ സ്വന്തം Altom Foods Story 🍯🤯

ഒരു ശർക്കര മിഠായിയിൽ നിന്ന് 60+ ഉൽപ്പന്നങ്ങളിലേക്ക്! തൃശ്ശൂരിന്റെ സ്വന്തം Altom Foods Story 🍯🤯

8 വർഷം പൂട്ടിക്കിടന്ന ഫാക്ടറിയിൽ നിന്ന് ലണ്ടൻ വിപണിയിലേക്ക്! കേരള സോപ്പ്സിന്റെ ഐതിഹാസിക തിരിച്ചുവരവ്

8 വർഷം പൂട്ടിക്കിടന്ന ഫാക്ടറിയിൽ നിന്ന് ലണ്ടൻ വിപണിയിലേക്ക്! കേരള സോപ്പ്സിന്റെ ഐതിഹാസിക തിരിച്ചുവരവ്

ഗുൽസാർ ➔ വെറൈറ്റി ➔ ശബരി ➔ ഒടുവിൽ HAPPY! ഈ പേരുമാറ്റങ്ങൾക്ക് പിന്നിലെ യഥാർത്ഥ രഹസ്യം 💡👑

ഗുൽസാർ ➔ വെറൈറ്റി ➔ ശബരി ➔ ഒടുവിൽ HAPPY! ഈ പേരുമാറ്റങ്ങൾക്ക് പിന്നിലെ യഥാർത്ഥ രഹസ്യം 💡👑

കൊന്നുകൊലവിളിച്ചു, കിവീസിനെതിരെ സമ്പൂർണ്ണ ആധിപത്യം; മൂന്നാം ടി20യും വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

കൊന്നുകൊലവിളിച്ചു, കിവീസിനെതിരെ സമ്പൂർണ്ണ ആധിപത്യം; മൂന്നാം ടി20യും വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

വിരാട് കോലിയുടെ റെക്കോർഡ് തകർത്ത് അഭിഷേക് ശർമ്മ; കിവീസിനെതിരെ റെക്കോർഡ് സെഞ്ചുറിയുമായി യുവതാരം

വിരാട് കോലിയുടെ റെക്കോർഡ് തകർത്ത് അഭിഷേക് ശർമ്മ; കിവീസിനെതിരെ റെക്കോർഡ് സെഞ്ചുറിയുമായി യുവതാരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies