ജമ്മുകശ്മീരിൽ, തീവ്രവാദ സംഘടനകൾക്ക് സഹായം നൽകിയിരുന്നയാളെ സുരക്ഷാ സേന പിടികൂടി.ബാരാമുള്ളയിലെ ഉറിയിലാണ് തിങ്കളാഴ്ച നടന്ന തിരച്ചിലിൽ സൈനികർ ഇയാളെ പിടികൂടിയത്.പ്രതിയുടെ വാസസ്ഥലത്തു നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു എന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരിലെ ശക്തമായ ഭീകര സാന്നിധ്യം വേരോടെ പിഴുതെറിയുകയാണ് സൈന്യം. ലോക്ഡൌൺ പ്രഖ്യാപനത്തിന് ശേഷം മാത്രം 25-ഓളം ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് കാലത്ത് ജമ്മുകശ്മീരിലെ കുൽഗാം പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.കുൽഗാമിലെ ലോവർ മുണ്ട പ്രദേശത്ത് 24 ബറ്റാലിയനിലെ സൈനികരും ഭീകരരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
Discussion about this post