ന്യൂഡൽഹി:ലോക്ക്ഡൗൺ മെയ് 21 വരെ നീട്ടണമെന്നാവശ്യപ്പെട്ട് മമത ബാനർജി.മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ കോൺഫറൻസിന്റെ ഇടയിലാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജി ഇക്കാര്യമാവശ്യപ്പെട്ടത്.ചില ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടണമെന്നും,ഓരോ സംസ്ഥാനങ്ങളെയും പച്ച, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ തരം തിരിച്ച് ഇളവുകൾ ഏർപ്പെടുത്തേണ്ട സ്ഥലങ്ങൾ തീരുമാനിക്കാമെന്നും മമത ബാനർജി വീഡിയോ കോൺഫറൻസിൽ വെളിപ്പെടുത്തി.
പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ എല്ലാ മന്ത്രിമാർക്കും സംസാരിക്കാനുള്ള സമയം ലഭിക്കാറില്ലെന്നും ഇപ്പോൾ അവസരം ലഭിച്ചത് കൊണ്ടാണ് താൻ ഓരോ ചോദ്യങ്ങളായി ഉന്നയിക്കുന്നത് എന്നും മമത പറഞ്ഞു.കേന്ദ്രഗവണ്മെന്റിനോട് ഒരു സംഘത്തെ ബംഗാളിലേക്ക് അയക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.ലോക്ക്ഡൗൺ നീട്ടണമെന്ന ആശയത്തെ പിന്തുണച്ച 5 മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്നു പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായ മമത ബാനർജി.
Discussion about this post