അമേരിക്കയിൽ നിന്നും ആന്ധ്രപ്രദേശ് ലേക്ക് ഓർഡർ ചെയ്ത 1.7 കിലോ കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തു. സ്ലീപ്പിങ് ബാഗിൽ നിറച്ചു നിലയിൽ കണ്ടെത്തിയ കഞ്ചാവ് ഒൻപത് ലക്ഷം രൂപ വിലയുള്ളതാണ്.ആന്ധ്രപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ അണ്ണാവാരം സ്വദേശിയുടെ പേരിലാണ് വിദേശ പാർസൽ കമ്പനി മുഖേന ചരക്കയച്ചിരിക്കുന്നത്.ഇയാളെ ആന്ധ്രപ്രദേശ് പോലീസ് തിരയുകയാണ്.
രാജ്യമൊട്ടാകെയുള്ള ജനങ്ങൾ കോവിഡ് പോരാട്ടത്തിൽ മുഴുകിയിരിക്കുന്നതിനാൽ, വിദേശത്തു നിന്നും വരുന്ന പാർസലുകൾ മിക്കതും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളായിരിക്കും.ആഗോള മഹാമാരിയായി കോവിഡ് മാറിയതിനാൽ വിദേശ പാഴ്സലുകൾ അത്ര കാര്യമായി പരിശോധിക്കാറില്ല. എന്നാൽ, കഞ്ചാവിന്റെ ശക്തമായ ഗന്ധമനുഭവപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർ പാർസൽ തുറന്നു നോക്കിയത്. തലസ്ഥാനമായ വാഷിംഗ്ടൺ അടക്കം അമേരിക്കയിലെ 11 സംസ്ഥാനങ്ങളിൽ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാണ്. ഇതിനാൽ, ഇവിടെനിന്നും ഓൺലൈൻ വഴി ഓർഡർ ചെയ്യുക വളരെ എളുപ്പവുമാണ്.








