മുംബൈ:കൊറോണക്കെതിരെ പൊരുതാൻ മുംബൈ പോലീസ് ഫെഡറേഷന് അക്ഷയ് കുമാർ രണ്ടുകോടി രൂപ സംഭാവന നൽകി.മുംബൈ പോലീസ് കമ്മീഷണറായ പരംബിർ സിംഗ് തന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.രണ്ടു കോടി രൂപ സഹായം നൽകിയതിന് അക്ഷയ് കുമാറിനോട് നന്ദി പറയുന്നതായും.നാടിനെയും നഗരത്തെയും സംരക്ഷിക്കാൻ നിരത്തിലിറങ്ങിയിട്ടുള്ള മുംബൈയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഇത് സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം കൊറോണ ബാധിച്ചു മരിച്ച ഹെഡ് കോൺസ്റ്റബിൾമാരായ ചന്ദ്രകാന്ത് പെൻഡുർക്കറിനും സന്ദീപ് സുർവെക്കും അക്ഷയ് കുമാർ ആദരാഞ്ജലികൾ അർപ്പിച്ചു.ഒപ്പം തന്റെ ആരാധകരോട് അവരവർക്ക് ആവുന്ന സഹായം ഫൗണ്ടേഷന് നൽകണമെന്നു പറയാനും താരം മറന്നില്ല.നമ്മൾ ഇപ്പോൾ സുരക്ഷിതരായി ഇരിക്കുന്നതിൽ പോലീസുകാർക്ക് വളരെ വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്ഷയ് കുമാർ മുമ്പ് 25 കോടി രൂപ പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നൽകിയിരുന്നു. അതിനു പിന്നാലെയാണ് മുംബൈ പോലീസ് ഫെഡറേഷനുള്ള രണ്ട് കോടി രൂപയുടെ സഹായം താരം പ്രഖ്യാപിച്ചത്.
Discussion about this post