ഡൽഹി: രാജ്യത്ത് പാചക വാതകത്തിന്റെ വില കുത്തനെ കുറഞ്ഞു. ഡൽഹിയിൽ സിലിണ്ടറിന് 162 രൂപ 50 പൈസയാണ് കുറഞ്ഞത്. 14.2 കിലോഗ്രാം തൂക്കംവരുന്ന സബ്സിഡിയില്ലാത്ത സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 744 രൂപയില്‍നിന്ന് 581.50 രൂപയായി കുറയും. മുംബൈയില്‍ 579 രൂപയും കൊല്‍ക്കത്തയില്‍ 584.50 രൂപയും ചെന്നൈയില്‍ 569.50 രൂപയുമാകും പുതുക്കിയ വില.
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഇതിന് ആനുപാതികമായി വിലയിൽ കുറവുണ്ടാകും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഇന്ധന ഉപഭോഗം കുറഞ്ഞതാണ് വില കുറയാനുള്ള പ്രധാന കാരണം. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ മാറ്റത്തിന് ആനുപാതികമായാണ് ഇന്ത്യയിലും വിലക്കുറവ്.
Discussion about this post