ഇതര സംസ്ഥാന തൊഴിലാളികളുമായി കേരളത്തിൽ നിന്നും ഇന്ന് രണ്ടാമത്തെ ട്രെയിൻ യാത്ര തിരിക്കും. തിരുവനന്തപുരം മുതൽ ജാർഖണ്ഡിലെ ഹാതിയയിലേക്കാണ് ട്രെയിൻ സർവീസ് നടത്തുക. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരിക്കും ട്രെയിൻ യാത്ര തിരിക്കുക.എറണാകുളം കോഴിക്കോട് തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുമാണ് ട്രെയിനുകൾ യാത്ര ആരംഭിക്കുക.
ജാർഖണ്ഡ്,ആസാം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലേക്ക് ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ട്രെയിൻ സർവീസുകൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.ശാരീരിക അകലം പാലിച്ച് 1,200 തൊഴിലാളികളെയായിരിക്കും ട്രെയിനിൽ അവരുടെ നാട്ടിലെത്തിക്കുക.
Discussion about this post