ലോക തൊഴിലാളി ദിനത്തിൽ 1,000 രൂപ വീതം തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിച്ച് ഉത്തർപ്രദേശ് സർക്കാർ. 30 ലക്ഷം തൊഴിലാളികൾക്കാണ് പ്രാഥമിക ഘട്ടത്തിൽ ഇതിന്റെ ആനുകൂല്യം ലഭിച്ചത്.
തൊഴിലാളികൾ വികസനത്തിന്റെ അവിഭാജ്യഘടകമാണെന്ന് പറഞ്ഞ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമഗ്ര വികസനത്തിൽ അവരുടെ പങ്ക് വലുതാണെന്നും തൊഴിലാളികൾക്കു വേണ്ട സകല വിധ സംരക്ഷണവും നൽകുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.17,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജാണ് യോഗി ആദിത്യനാഥ് സർക്കാർ തൊഴിലാളികൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post