ന്യൂഡൽഹി :ഡൽഹിയിലെ മുഴുവൻ ജില്ലകളും റെഡ്സോൺ പട്ടികയിലെന്ന് ആരോഗ്യമന്ത്രി.ലോക്ക്ഡൗൺ അവസാനിക്കുന്നത് വരെ ഡൽഹിയിലുള്ള 11 ജില്ലകളും റെഡ്സോണിൽ തുടരുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചു.ഡൽഹിയിൽ അതിനാൽ കേന്ദ്രം അനുവദിച്ച ഇളവുകൾ മാത്രമാണ് നിലനിൽക്കുക.
കേന്ദ്ര സർക്കാരിന്റെ മാനദണ്ഡപ്രകാരം ജില്ലയിൽ പത്തോ അതിലധികമോ ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലാണ് റെഡ്സോൺ പട്ടികയിൽ ഉൾപ്പെടുത്തുക.130 ജില്ലകളാണ് കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഇപ്പോൾ റെഡ്സോണിൽ ഉള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ മാത്രം 223 കൊറോണ പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് -19 സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 3738 ആയി. ഇതിൽ 1167 പേർ രോഗമുക്തമായി ആശുപത്രി വിട്ടിരുന്നു.
Discussion about this post