ഡൽഹിയിൽ 15 ബി എസ് എഫ് സൈനികർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗലക്ഷണങ്ങളോട് കൂടി ഡൽഹി ആംഡ് ഫോഴ്സ് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന എട്ട് സൈനികർക്കും ഡൽഹി പോലീസിന്റെ കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് ബിഎസ്എഫ് ഉദ്യോഗസ്ഥർക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്.കോവിഡ്-19 സ്ഥിരീകരിച്ച എല്ലാ ഉദ്യോഗസ്ഥരെയും ഗ്രേറ്റർ നോയിഡയിലുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കാൻസർ രോഗികളായ രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥരും ഗുരുതരമായ രീതിയിൽ വൃക്ക സംബന്ധമായ രോഗം ബാധിച്ച് ബിഎസ്എഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥനും കൊറോണ സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.ഡയാലിസിസ് ചെയ്യുന്നതിന് വേണ്ടിയും കൂടുതൽ രോഗസംബന്ധമായ ചികിത്സകൾക്കായും മറ്റ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ഈ ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു.അത് വഴിയായിരിക്കാം രോഗം ബാധിച്ചിരിക്കുക എന്നതാണ് പ്രാഥമിക നിഗമനം.അതേ സമയം, ത്രിപുരയിലുള്ള രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥർക്കും കോവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്.










