കോവിഡ് ഡ്യൂട്ടിക്കിടയിൽ പെരിന്തൽമണ്ണ സബ് കളക്ടർ കെ.എസ് അഞ്ജുവിന് മാംഗല്യം.സർക്കാർ നിർദ്ദേശിച്ച കോവിഡ് ഡ്യൂട്ടിക്ക് ശേഷം സബ് കളക്ടർ നടന്ന് കയറിയത് കതിർമണ്ഡപത്തിലേക്കാണ്.വിവാഹം കഴിഞ്ഞെങ്കിലും അവധിയെടുക്കാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തുടർന്നും പങ്കാളിയാകുമെന്നും പിറ്റേന്നു തന്നെ തിരികെ ജോലിയിൽ പ്രവേശിക്കുമെന്നുമാണ് അഞ്ജുവിന്റെ തീരുമാനം.
കോവിഡ് മാർഗ നിർദ്ദേശങ്ങളനുസരിച്ച് പാലക്കാടിലെ കൊട്ടേക്കാട് ആനപ്പാറ മേലെപ്പുരയിലുള്ള അഞ്ജുവിന്റെ വീട്ടിൽ വെച്ചായിരുന്നു വിവാഹം.അഞ്ജുവിന്റെ വരൻ അഹല്യ ആശുപത്രിയിൽ ഓഫ്താൽമോളജിസ്റ്റാണ്. ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്.ഏപ്രിലിൽ നടത്തേണ്ടിയിരുന്ന വിവാഹത്തിന് ലോക്ക്ഡൗൺ വില്ലനാവുകയായിരുന്നു.പിന്നീട്, സർക്കാർ അനുമതികളോടു കൂടെ ഇന്നലെയായിരുന്നു വിവാഹം. 2017 കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് അഞ്ജു













Discussion about this post