കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വരാനാഗ്രഹിക്കുന്ന മലയാളികൾക്ക് പാസുകൾ നൽകിത്തുടങ്ങി.നോർക്കയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ മൊബൈലിൽ എത്തേണ്ട സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ മെസ്സേജ് ആയി ലഭിക്കും.നോർക്ക രജിസ്ട്രേഷൻ നമ്പറുകൾ ഉപയോഗിച്ച് പാസുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
അന്യ സംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വരാനുള്ള മലയാളികളുടെ അപേക്ഷ നാൾക്കുനാൾ വർധിക്കുകയാണ്.അന്യസംസ്ഥാനങ്ങളിൽ നിന്നും ഒന്നര ലക്ഷം മലയാളികളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങി വരാൻ അപേക്ഷിച്ച മലയാളികളുടെ എണ്ണം 4.13 ലക്ഷമായി.ഇവരിൽ 61,009 പേർ ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് മടങ്ങി വരുന്നത്.9,827 ഗർഭിണികളും,10,628 കുട്ടികളും 11,256 വൃദ്ധരുമാണുള്ളത്.
Discussion about this post