ലോക്ഡൗണിൽ, കോവിഡ് ഹോട്ട്സ്പോട്ട് ആയ പാനൂർ നഗരസഭയിൽ വ്യാജ സീൽ ഉപയോഗിച്ച് പാസ് നൽകിയതിന് കേസ്. മുസ്ലിംലീഗ് വൈസ് ചെയർപേഴ്സണായ കെ.വി റംലയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ഹോട്ട്സ്പോട്ടിലൂടെ കടന്നു പോയ കാർ പോലീസ് പരിശോധിച്ചപ്പോൾ, വ്യാജസീൽ വച്ച പാസ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന രണ്ടു പേരെ കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ചെയർപേഴ്സന്റെ സീൽ ഉപയോഗിച്ച് റംല അനധികൃതമായി പാസ് നൽകിയെന്ന കാര്യം കണ്ടെത്തിയത്.കോവിഡ് ലോക്ഡൗൺ കാലത്ത് റംലക്കെതിരെ ചാർജ് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ലോക്ഡൗണിൽ, ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച പോലീസ് ബാരിക്കേഡുകൾ നീക്കം ചെയ്തതിന് ഇവർക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്.












