ഡൽഹി: പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതലെന്ന് കേന്ദ്രസർക്കാർ. അർഹതപ്പെട്ടവരുടെ പട്ടിക എംബസികൾ തയ്യാറാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞു.
വിമാനമാർഗവും കപ്പൽമാർഗവും ആണ് പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കുക. യാത്രാക്കൂലികൾ പ്രവാസികൾ വഹിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ള്‍ഫില്‍ നിന്ന് വിമാനമാര്‍ഗം എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയിലേക്കും യൂറോപ്പിലേക്കും വിമാനം അയക്കും. കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരിക.
അതത് രാജ്യത്ത് വച്ച് തന്നെ യാത്രയ്ക്ക് മുമ്പ് അവരുടെ പൂര്‍ണ പരിശോധന നടത്തും. രോഗം ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ. ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമാക്കിയ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. 14 ദിവസം കഴിയുമ്പോൾ കൊറോണ പരിശോധന നടത്തും. പരിശോധനയ്ക്കും നിരീക്ഷണത്തിനും സംസ്ഥാനസർക്കാരുകൾ സൗകര്യമൊരുക്കണം.
മടങ്ങിയെത്തുന്നവർ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
Discussion about this post