ന്യൂഡൽഹി: ബിഎസ്എഫിലെ ഒരു ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലുള്ള ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ആസ്ഥാനത്തിന്റെ രണ്ട് നിലകൾ അടച്ചിട്ടു.ലോധി റോഡിലുള്ള സിജിഒ കോംപ്ലക്സിൽ, എട്ട് നിലകളിലായാണ് ബിഎസ്എഫ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.ഈ കോംപ്ലക്സിൽ തന്നെ സ്ഥിതി ചെയ്യുന്ന സിആർപിഫ് ആസ്ഥാനം രണ്ട് ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് മെയ് 3 ന് സീൽ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം, ഡൽഹി പോലീസിന്റെ കൂടെ ഡൽഹി ജുമാ മസ്ജിദിന്റെ പരിസരത്ത് വിന്യസിച്ചിരുന്ന 126 ബിഎസ്‌എഫ് ബറ്റാലിയനിലെ 25 ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.ഇന്ത്യയിലാകമാനം ഇപ്പോൾ രോഗം ബാധിച്ച ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ എണ്ണം 56 ആണ്.ഇതിലേറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഡൽഹിയിൽ നിന്നാണ്.അതേസമയം,സിആർപിഎഫ് ഉദ്യോഗസ്ഥരിൽ 137 പേർക്ക് കൊറോണ സ്ഥിരീകരിക്കുകയും അതിലൊരാൾ മരണപ്പെടുകയും ചെയ്തു.സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ രോഗം ബാധിച്ച ഉദ്യോഗസ്ഥരുടെ എണ്ണം 9 ആണ്
Discussion about this post