പാകിസ്ഥാനെതിരെ രണ്ടാമതൊരു സർജിക്കൽ സ്ട്രൈക്ക് കൂടി നടത്തണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.ജമ്മുകശ്മീരിൽ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ശിവസേനാ തലവൻ.
“കോവിഡ് വിരുദ്ധ പോരാട്ടത്തിൽ നമ്മൾ കാശ്മീരിനെ മറന്നു.പക്ഷേ, പാകിസ്ഥാൻ മറന്നിരുന്നില്ല.കാശ്മീരിന്റെ മണ്ണ് കേണൽ അശുതോഷിന്റെയും മറ്റു ധീര സൈനികരുടെയും രക്തം കൊണ്ട് കുതിർന്നിരിക്കുകയാണ്.രണ്ടാമത് ആലോചിക്കാതെ തിരിച്ചടിക്കണം, സർജിക്കൽ സ്ട്രൈക്ക് തന്നെയാണ് ഇതിനു പരിഹാരം.ഒറ്റയടിക്ക് ഒരു കേണൽ അടക്കം അഞ്ച് സൈനികർ കൊല്ലപ്പെട്ടത് യാതൊരു വിധത്തിലും നമുക്ക് പൊറുക്കാൻ സാധിക്കില്ല” എന്ന് ഉദ്ധവ് താക്കറെ വെളിപ്പെടുത്തി.കോവിഡ് മഹാമാരിയിൽ ഇന്ത്യ ശ്രദ്ധിക്കുമ്പോൾ, പാകിസ്ഥാൻ മറഞ്ഞിരുന്ന് ആക്രമണങ്ങൾ നടത്തുകയാണെന്ന് ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.










