ഡല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ പാക്കിസ്ഥാനിലെ ഒളിസങ്കേതങ്ങളെക്കുറിച്ച് ഇന്ത്യ പുതിയ വിവരങ്ങള്‍ ശേഖരിച്ചു.ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പാക്കിസ്ഥആനു കൈമാറാനാണ് ഇന്ത്യയുടെ പദ്ധതി. ഈ മാസം 23 നാണ് ചര്‍ച്ച.
പാക്കിസ്ഥാനില്‍ ദാവൂദ് താമസിച്ചു വരുന്ന നാലു സ്ഥലങ്ങളിലെ വിലാസമാണ് ഇന്ത്യ ശേഖരിച്ചിരിക്കുന്നത്. പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയ്ക്ക് കീഴിലുള്ള താമസ സങ്കേതവും ഇതിലുള്‍പ്പെടും.ദാവൂദിന്റെ നാലു സങ്കേതങ്ങളുടെ വിലാസമാണ് ഇന്ത്യ കൈമാറുന്നത്. 2012ല്‍ ഇന്ത്യ പാക്ക്സ്ഥാന് കൈമാറിയ മൂന്ന് സങ്കേതങ്ങളുടെ വിലാസത്തിന് പുറമെയാണിത്. ഇതോടെ കാലങ്ങളായി ദാവൂദ് താമസിച്ചുവരുന്ന ഏഴു സങ്കേതങ്ങളുടെ വിലാസമാണ് ഇന്ത്യയുടെ പക്കലുള്ളത്. ഇവയിലേറെയും പാക്ക് തുറമുഖ നഗരമായ കറാച്ചിയിലാണ്. 2012ല്‍ കൈമാറിയ രേഖകളില്‍ ദാവൂദ് കൈവശം വയ്ക്കുന്ന പാക്കിസ്ഥാന്റെ മൂന്ന് പാസ്പോര്‍ട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ടായിരുന്നു. കൂടാതെ 10 രാജ്യങ്ങളിലായി ദാവൂദിന് വസ്തുവകകള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.
ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന ഇന്ത്യയുടെ വാദം പാക്കിസ്ഥാന് തുടര്‍ച്ചയായി നിഷേധിക്കുകയായിരുന്നു. എന്നാല്‍, ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്നും പാക്ക് രഹസ്യാന്വേഷണം ഏജന്‍സിയായ ഐഎസ്ഐയാണ് ദാവൂദിനെ സഹായിക്കുന്നതെന്നുമാണ് ഇന്ത്യയുടെ വാദം. ഇതു ശരിവയ്ക്കുന്നതാണ് ഇന്ത്യ ഇപ്പോള്‍ ശേഖരിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ദാവൂദിനെക്കൂടാതെ, മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരായ സാക്കിയുര്‍ റഹ്മാന് ലഖ്വി, ഹാഫിസ് സയീദ് എന്നിവരുടെ താമസസ്ഥലത്തെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവയും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ കൈമാറിയേക്കും.
പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ഇസ്ലാമാബാദ് മുരീ റോഡിലുള്ള വസതിയാണ് ഐഎസ്ഐയുടെ കീഴിലുള്ള ദാവൂദിന്റെ ഒളിസങ്കേതം. മോയിന്‍ പാലസ്, സെക്കന്‍ഡ് ഫ്ലോര്‍, അബ്ദുല്ല ഷാ ഘാസി ദുര്‍ഗയ്ക്ക് എതിര്‍വശം, ക്ലിഫ്റ്റണ്‍, കറാച്ചി, 6/A, ഖ്യാബന് തന്‍സീം, ഫേസ് 5, ഡിഫന്‍സ് ഹൗസിങ് ഏരിയ, കറാച്ചി, മാര്‍ഗല്ല റോഡ്, പി 6 / 2, സ്ട്രീറ്റ് നമ്പര്‍ 22, ഹൗസ് നമ്പര്‍ 29, ഇസ്!ലാമാബാദ്. എന്നിവയാണ് ദാവൂദ് താമസിച്ചുവരുന്നതായി ഇന്ത്യ കണ്ടെത്തിയ മറ്റു ഒളിസങ്കേതങ്ങളുടെ വിലാസം.
Discussion about this post