ജമ്മു കശ്മീരിൽ ബുധനാഴ്ച പുതിയ 34 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെയുള്ള രോഗികളുടെ എണ്ണം 775 ആയി.
പുതിയ കേസുകളിൽ 32 എണ്ണം കശ്മീർ ഡിവിഷനിലെ ശ്രീനഗർ,ഷോപ്പിയാൻ കുപ്‌വാര,കുൽഗാം,അനന്തനാഗ് ജില്ലകളിൽ നിന്നാണ്. ഈ മേഖലയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 710 എണ്ണവും. പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് കേസുകൾ ജമ്മു ജില്ലയിൽ നിന്നാണ്.
Discussion about this post