ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കൊടും ഭീകരനായ റിയാസ് നായ്കുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ലെന്ന നിലപാടുമായി ജമ്മുകശ്മീർ ഭരണകൂടം.സ്മാരകം പണിയുന്നതും മരണാനന്തര ചടങ്ങുകൾ ആഘോഷമായി നടത്തി മരണത്തെ മഹത്വവൽക്കരിക്കുന്നതും ഒഴിവാക്കാൻ വേണ്ടിയാണ് റിയാസിന്റെയും കൂടെയുണ്ടായിരുന്ന മറ്റ് ഭീകരരുടെയും ശരീരം വിട്ടു നൽകില്ലെന്ന് കശ്മീർ ഭരണകൂടം തീരുമാനിച്ചത്.
ബുധനാഴ്ച അവന്തിപുരയിൽ, സൈന്യവുമായുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിലാണ് റിയാസ് കൊല്ലപ്പെടുന്നത്.ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദീൻ കമാൻഡറായ റിയാസിനെ എട്ടുവർഷമായി സൈന്യം തിരയുകയായിരുന്നു.ഇയാളുടെ തലയ്ക്ക് സർക്കാർ 12 ലക്ഷം വില പ്രഖ്യാപിച്ചിരുന്നു.
Discussion about this post