ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം അമ്പതിനായിരം കടന്നു.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് 52,952 രോഗികളാണ് ഇന്ത്യയിലുള്ളത്. ലോകരാഷ്ട്രങ്ങളിൽ കോവിഡ് ബാധിതരിൽ പതിമൂന്നാം സ്ഥാനമാണ് ഇന്ത്യയുടേത്.
രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്.16,758 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.583 പേർ ഇതിനോടകം തന്നെ സംസ്ഥാനത്ത് മരണമടഞ്ഞു കഴിഞ്ഞു.5,804 രോഗികളുമായി ഗുജറാത്താണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.319 പേരാണ് ഗുജറാത്തിൽ രോഗബാധ മൂലം മരണമടഞ്ഞത്.
Discussion about this post