ചെന്നൈ: തമിഴ്നാട്ടിലെ തിരുവാണ്മയൂർ ചന്തയിലും കൊവിഡ് ക്ലസ്റ്റർ. നേരത്തെ കൂട്ട രോഗവ്യാപനമുണ്ടായ കോയമ്പേടിന് പുറമെ തിരുവാൺമയൂർ ചന്തയിൽ വന്നു പോയ എഴുപത് പേർക്കാണ് ഇപ്പോൾ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോയമ്പേട് ചന്ത അടച്ചതിനെ തുടര്‍ന്ന് ആളുകൾ കൂടുതൽ ആശ്രയിച്ചിരുന്ന ചന്തയായിരുന്നു തിരുവാണ്മയൂർ. ചുമട്ടുതൊഴിലാളികളും കച്ചവടക്കാരും ഉൾപ്പടെ എഴുപത് പേർക്കാണ് ഇപ്പോൾ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.
പല സ്ഥലങ്ങളിൽ നിന്നും ആളുകൾ വന്ന് പോയിരുന്ന ഇടമായതിനാൽ സമ്പർക്ക പട്ടിക സങ്കീർണ്ണമാണ്. രോഗവ്യാപനത്തിന്റെ കേന്ദ്രമായിരുന്ന കോയമ്പേടിലെ രോഗബാധിതരെ നിരീക്ഷണത്തിലാക്കി വരുന്നതിനിടയിലാണ് പുതിയ ക്ലസ്റ്റർ രൂപപ്പെട്ടിരിക്കുന്നത്. രോഗബാധ വർദ്ധിക്കുന്ന ചെന്നൈയിലെ നിരവധി മലയാളികൾക്കും വൈറസ് ബാധിച്ചിട്ടുണ്ട്. ഇതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.









