ഇന്ത്യൻ സൈന്യത്തിലെ എൻജിനീയറിങ് വിഭാഗത്തിലെ അനാവശ്യ ഒഴിവുകൾ നീക്കം ചെയ്യാനുള്ള ഉത്തരവിൽ ഒപ്പുവെച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നവീകരണത്തിന്റെ ഭാഗമായി 13,157 ഒഴിവുകളിൽ, 9,304 ഒഴിവുകൾ സൈന്യം റദ്ദ് ചെയ്തു. എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ചെലവു ചുരുക്കുന്നതിനെയും കാര്യക്ഷമത വർധിപ്പിക്കുന്നതിന് ഭാഗമാണിതെന്ന് രാജ്നാഥ് സിംഗ് പ്രസ്താവിച്ചു.
മിലിറ്ററി എഞ്ചിനീയറിംഗ് സർവീസ് ചീഫ് മുന്നോട്ടു വെച്ച നിർദ്ദേശങ്ങളിലാണ് പ്രതിരോധ മന്ത്രാലയത്തിന് ഈ തീരുമാനം. ഒഴിവാക്കാൻ പറ്റാവുന്ന തസ്തികകൾ ഒഴിവാക്കി ആൾക്കാരുടെ എണ്ണം കുറച്ച് കൂടുതൽ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണിത്.
Discussion about this post