ഡൽഹി: ഡൽഹിയിൽ ഗർഭിണികളടക്കം രണ്ടുമാസമായി 52 നഴ്സുമാർ കുടുങ്ങിക്കിടക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടും പരിഹാരമായില്ല. കേരളഹൗസിലും നോർക്കയിലും ബന്ധപ്പെട്ടിട്ടും നടപടിയില്ലെന്ന് പരാതിയിൽ പറയുന്നു.
നാട്ടിലേക്ക് പോരാൻ സ്വകാര്യവാഹനങ്ങളെ സമീപിച്ചപ്പോൾ യാത്രക്ക് മൂന്നുലക്ഷം വരെ ചോദിക്കുന്നുവെന്ന് നഴ്സുമാർ പറഞ്ഞു. വിദ്യർത്ഥികളെ
ഡൽഹിയിൽ നിന്ന് കൊണ്ടുവരുന്ന ട്രെയിനിൽ 52 നഴ്സുമാരെ കൂടി യാത്രക്ക് അനുവദിക്കണമെന്ന് പറഞ്ഞപ്പോൾ വിദ്യാർത്ഥികൾക്കാണ് പ്രാഥമിക പരിഗണനയെന്ന് പറഞ്ഞെന്നും നഴ്സുമാർ പറഞ്ഞു.
ഗർഭിണികളുടെ മെഡിക്കൽ ചെക്കപ്പും ടിടി പോലുള്ള ഇഞ്ചക്ഷനുകളും മുടങ്ങിയിരിക്കുകയാണ്.
Discussion about this post