കോവിഡ്-19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ കുടുങ്ങിയ പ്രവാസികളുമായി ഐ.എൻ.എസ് ജലാശ്വ ഇന്ന് കൊച്ചി തുറമുഖത്ത് എത്തിച്ചേരും.മാലിദ്വീപിൽ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കാൻ നാവികസേനയിലെ രണ്ട് കപ്പലുകളിൽ ആദ്യത്തേതാണ് ഐ.എൻ.എസ് ജലാശ്വ.രണ്ടാമത്തെ കപ്പലായ ഐഎൻഎസ് മഗർ മാലിദ്വീപിൽ ഉണ്ട്.
595 പുരുഷൻമാരും 103 സ്ത്രീകളും 19 ഗർഭിണികളും 14 കുട്ടികളുമടക്കം 698 പ്രവാസികളാണ് ഇന്ന് കൊച്ചി തുറമുഖത്ത് ഇറങ്ങുക. ഇവരെ നിരീക്ഷിക്കാനും പരിശോധിക്കാനുള്ള സകല സൗകര്യങ്ങളും നമുക്ക് സജ്ജമാക്കിയിട്ടുണ്ട്. മാലിദ്വീപ് ഇന്ത്യൻ ഹൈക്കമ്മീഷണറുടെ സൈറ്റിൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവരിൽ നിന്നാണ് നാട്ടിലെത്തിക്കാനുള്ള പ്രവാസികളുടെ പട്ടിക തയ്യാറാക്കിയത്.








