തബ്ലീഗ് ജമാ അത്ത് നേതാവ് മൗലാന സാദിന്റെ സാമൂഹ്യ അകലം പാലിക്കേണ്ട എന്ന് ആഹ്വാനം ചെയ്യുന്ന ഓഡിയൊ വ്യാജമാണെന്ന ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത വ്യാജം. സാമൂഹ്യ അകലം പാലിക്കേണ്ടെന്നും, കൊറോണ എന്ന രോഗം പള്ളികള്‍ അടച്ചിടുവിക്കാനുള്ള ഗൂഢാലോചന ആണെന്നും പള്ളികള്‍ ആണ് ഏറ്റവും സുരക്ഷിതമെന്നും ഒക്കെ ആഹ്വാനം ചെയ്തുകൊണ്ട് തബ്‌ലീഗ് ജമാഅത്തിന്റെ നേതാവ് മൗലാന സാദ് കണ്ട്‌ലാവി പ്രസംഗം നടത്തിയിരുന്നു. ഈ ഓഡിയൊ വ്യാജമെന്നും, കൃത്രിമമായി ഉണ്ടാക്കി എന്നും ഡല്‍ഹി പോലിസ് കണ്ടെത്തി എന്നായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ വാര്‍ത്ത.
എന്നാല്‍ ആ റിപ്പോര്‍ട്ടിനെതിരെ ഡല്‍ഹി പോലീസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വിശദീകരണവുമായി രംഗത്തെത്തി. ഇന്ത്യന്‍ എക്‌സ്പ്രസ്സ് വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും പൂര്‍ണ്ണമായും റിപ്പോര്‍ട്ടര്‍ മഹേന്ദര്‍ മണ്‍റാലിന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നും ഡല്‍ഹി പോലീസ് പറയുന്നു
മൗലാനാ സാദിന്റെ ഓഡിയൊ വ്യാജമെന്ന് പോലിസ് കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് സാദിനെ പിന്തുണക്കുന്നവര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചിരുന്നു. വര്‍ഗ്ഗീയത പരത്താന്‍ ചിലര്‍ വ്യാജപ്രചരണം നടത്തുകയാണെന്നായിരുന്നു ഇവരുടെ പരിദേവനം. എന്നാല്‍ വ്യാജവാര്‍ത്ത നല്‍കി മൗലാന സാദിനെ പിന്തുണക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ എക്‌സ്പ്രസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.













Discussion about this post