അഹമ്മദാബാദ്: അബുദാബിയിലെ ജുമാ മസ്ജിദ് പള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചത് ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രമെന്ന് ഗുജറാത്ത് പ്രതിപക്ഷ നേതാവ് ശങ്കര്‍സിംഗ് വഗേല. മോദി ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ശങ്കര്‍സിംഗ് ആരോപിച്ചു. അഹമ്മദാബാദില്‍ മോദിയുടെ സദ്ഭാവന ഉപവാസ സമയത്ത് അദ്ദേഹം മുസ്ലീംതൊപ്പി ധരിക്കാന്‍ വിസമ്മതിച്ചു, ആ മോദി എങ്ങനെ ഇപ്പോള്‍ അബുദാബിയില്‍ പള്ളി സന്ദര്‍ശിക്കും, ഇത് ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ വേണ്ടിമാത്രമാണെന്നും ശങ്കര്‍സിംഗ് ആരോപിച്ചു. ഇത് മോദിയുടെ ഇരട്ടത്താപ്പാണെന്നും അങ്ങേയറ്റം അപമാനകരമാണെന്നും ശങ്കര്‍സിംഗ് വിമര്‍ശിച്ചു.
അബുദാബിയില്‍ ക്ഷേത്രം പണിയാന്‍ സ്ഥലം സ്ഥലം അനുവദിച്ചത് മോദിയുടെ സന്ദര്‍ശനം കൊണ്ടല്ല, മറിച്ച് 2013 ല്‍ അറബ് നാടിലെ പ്രമുഖ ബിസിനസുകാരന് നേരത്തെ സ്ഥലം അനുവദിച്ചിട്ടുള്ളതാണ്. പക്ഷേ മോദിയോടുള്ള ബഹുമതി കൊണ്ട് യുഎഇ സര്‍ക്കാര്‍ 7ത്രേം പണിയാന്‍ സ്ഥലം അനുവദിച്ചുവെന്നാണ് മോദി ഉയര്‍ത്തികാണിക്കാന്‍ ശ്രമിക്കുന്നത്. ഇത് വളരെ കാപട്യവും നിരാശജനകവുമാണെന്നും വഗേല പറഞ്ഞു.
ദൂബായില്‍ നിരവധി ക്ഷേത്രങ്ങളുണ്ട്. 70 വര്‍ഷങ്ങള്‍ പഴക്കമുള്ള ശ്രീനാഥ്ജി കി ഹവേലി, ഗുരുദ്വാര, ശിവക്ഷേത്രം എല്ലാം ദുബായിലുണ്ട്. 34 വര്‍ഷങ്ങള്‍ക്കുശേഷം യുഎഇ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി എന്നുപറയുന്നതും ശരിയായ കാര്യമല്ല. 5 വര്‍ഷത്തോളം വാജ്പേയ് ഇന്ത്യ ഭരിച്ചിട്ടും അദ്ദേഹം എന്ത് കാരണം കൊണ്ട് യുഎഇ സന്ദര്‍ശിച്ചില്ല എന്ന് മോദി ചോദിച്ചറിയണം. വിദേശരാജ്യത്ത് പോയി സ്വന്തം രാജ്യത്തെ ഇത്തരത്തില്‍ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും വഗേല പറഞ്ഞു. വിദേശത്ത് പൊതു പ്രസംഗം സംഘടിപ്പിച്ച് സ്വയം മാര്‍ക്കറ്റുണ്ടാക്കാനുള്ള ശ്രമമാണ് മോദിയുടെതെന്നും ശങ്കര്‍സിംഗ് വഗേല ആരോപിച്ചു.
Discussion about this post