ഗൾഫിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 4,737 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.41,014 രോഗികളുള്ള സൗദി അറേബ്യയിൽ ആണ് ഏറ്റവും കൂടുതൽ വ്യാപനം.255 പേരാണ് സൗദിയിൽ രോഗം ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്.രോഗബാധയിൽ തൊട്ടുപിന്നിൽ നിൽക്കുന്നത് 23,623 രോഗികളുള്ള ഖത്തറാണ്.18,878 രോഗബാധിതരായ യുഎഇയിൽ, 201 പേർ മരിച്ചു കഴിഞ്ഞു
17 പേർ മരിച്ച ഒമാനിൽ, 3,573 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.കുവൈറ്റിൽ 9,286 രോഗബാധകളും 65 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.












