കഴിഞ്ഞ ആഴ്ച ഉത്തര സിക്കിമിൽ നടന്ന ഇന്ത്യ-ചൈന സംഘർഷത്തിന്റെ വിശദവിവരങ്ങൾ പുറത്ത്.അതിർത്തി ഗ്രാമമായ മുങ്‌താങ്ങിൽ വച്ചു നടന്ന ഇന്ത്യ-ചൈന സംഘർഷത്തിനു കാരണം ഒരു യുവസൈനികൻ ചൈനീസ് മേജറെ ഇടിച്ചു താഴെയിട്ടതാണെന്ന് സൈനികവൃത്തങ്ങൾ.
സിക്കിം അതിർത്തി ഗ്രാമമായമുങ്ങ്താങ്ങ് അതിർത്തി ഇന്ത്യ-ചൈന മുഖാമുഖം നിൽക്കുന്ന പ്രദേശമാണ്.കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രിയോടെ, അന്താരാഷ്ട്ര അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് വന്ന ചൈനീസ് പെട്രോൾ സംഘത്തിലെ മേജർ, ഒരു ഇന്ത്യൻ ഇൻഫൻട്രി യൂണിറ്റിനെ കാണാനിടയായി.” ഇത് ചൈനയാണ് നിങ്ങളുടെ മണ്ണല്ല” എന്ന് ധാർഷ്ട്യത്തോടെ അയാൾ ഇന്ത്യൻ സൈന്യത്തിന് മുഖത്തു നോക്കി പറഞ്ഞു.
ഇന്ത്യൻ സൈനികർ ഒന്നടങ്കം കോപംകൊണ്ട് വിറച്ചെങ്കിലും, സംയമനം പാലിച്ചു ക്യാപ്റ്റൻ മറുപടി പറഞ്ഞു.”സിക്കിം ഇന്ത്യയുടെ ഭാഗമാണ്.. തീർച്ചയായും ആണ്.!” ക്യാപ്റ്റന്റെ മറുപടിയിൽ കുപിതനായ ചൈനീസ് മേജർ അക്രമാസക്തമായി ഇന്ത്യൻ ക്യാപ്റ്റന്റെ നേർക്ക് കുതിച്ചു.
പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദമാണ് പിന്നെ സൈനികർ കേട്ടത്.മൂക്കിൽ നിന്നും ചോരയൊലിപ്പിച്ചു കൊണ്ട് ചൈനീസ് മേജർ ആടിയാടി നിലത്ത് വീണപ്പോഴാണ് ഇന്ത്യൻ ക്യാപ്റ്റന് പുറകിൽ നിന്നിരുന്ന ലഫ്റ്റനന്റ് ചൈനക്കാരന്റെ മൂക്കിനിട്ടൊന്ന് പൊട്ടിച്ചതാണെന്ന് ഇരുകൂട്ടർക്കും മനസ്സിലായത്.
കോപം കൊണ്ട് കണ്ണുകാണാതായ സൈനികന്റെ ഇടിയിൽ വീണുപോയ ചൈനീസ് മേജറുടെ നെയിം പ്ലേറ്റ് പറഞ്ഞു പോയിരുന്നു.കലി തീരാഞ്ഞ് നിന്ന് വിറയ്ക്കുന്ന ഇന്ത്യൻ സൈനികനെ വളരെ പാടുപെട്ടാണ് മറ്റ് ഇന്ത്യൻ പട്ടാളക്കാർ പിടിച്ചുനിർത്തിയത്. ഇടിഞ്ഞു പൊളിഞ്ഞു വീണ ചൈനീസ് മേജറെ അദ്ദേഹത്തിന്റെ കൂട്ടാളികൾ എടുത്തുയർത്തിയിരുന്നു. സംഘർഷം കൂടുതൽ ഗുരുതരമാകുന്നതിനു മുൻപ് പിടിച്ചുമാറ്റാൻ ഇരുവശത്തുനിന്നും ആൾക്കാരെത്തി. യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങിയ പ്രശ്നത്തെ ഇരുഭാഗത്തെയും സൈന്യങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ഒതുക്കുകയായിരുന്നു. സുരക്ഷാകാരണങ്ങളാൽ, ഇന്ത്യൻ ലെഫ്റ്റനെന്റിനെ ഉടനടി ക്യാമ്പിലേക്ക് മാറ്റി.
വലിയൊരു പ്രശ്നത്തിന് വഴിമരുന്നിട്ടോ എന്ന ആശങ്കയാൽ അവനെ ഉറ്റു നോക്കുമ്പോഴും സൈന്യത്തിലെ മുഴുവൻ പേരും ഒരേ സമയം സന്തുഷ്ടരുമായിരുന്നു. മേജർക്കിട്ട് പൊട്ടിച്ച ആ സൈനികന് മാത്രം യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. റോയൽ എയർഫോഴ്സിലും പിന്നീട് ഇന്ത്യൻ എയർഫോഴ്സിലും യുദ്ധവിമാനം പറപ്പിച്ചിരുന്ന ഇന്ത്യയിലെ ആദ്യകാല പൈലറ്റുമാരിൽ ഒരാളായ ഡെക്കറേറ്റഡ് ഓഫീസറുടെ പൗത്രനും, ആസാം റെജിമെന്റിൽ നിന്നും കേണൽ റാങ്കിൽ വിരമിച്ച അച്ഛന്റെ പുത്രനുമായ ആ യുവസൈനികൻ അങ്ങനെ കുലുങ്ങുന്ന ഒരാളുമായിരുന്നില്ല. ഒരു സഹോദരിയുള്ളതും സൈന്യത്തിൽ ലീഗൽ ഓഫീസറാണ്.അങ്ങനെ പൂർണമായും സൈനിക അന്തരീക്ഷത്തിൽ, രാഷ്ട്രത്തെ നെഞ്ചോടു ചേർത്ത് വളർന്നു വന്ന ഒരു ക്ഷുഭിത യൗവ്വനത്തോടാണ് ഹതഭാഗ്യനായ കമ്മി മേജർ കോർക്കാൻ വന്നത്.
സ്വന്തം മണ്ണിൽ ചവിട്ടിനിന്ന് ധാർഷ്ട്യത്തോടെ മുഖത്തിനു നേരെ ചൂണ്ടുന്ന ഒരു വിരൽ വെച്ചു പൊറുപ്പിക്കാനുള്ള വിശാല മനസ്കതയും അവനില്ലായിരുന്നു. ഇതേ കാരണം കൊണ്ടുതന്നെ, ആ ചൈനീസ് സംഘവും പ്രസ്തുത യുവ സൈനികനും തമ്മിലിനി മുഖാമുഖം വരാതിരിക്കാൻ വേണ്ടി ഇദ്ദേഹത്തെ മറ്റൊരിടത്തേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ് ഇന്ത്യൻ സൈന്യം.സംഭവം മുഴുവൻ വിശദീകരിച്ച് കേട്ടതിനു ശേഷം കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ പറഞ്ഞത് ” “പയ്യനെ ഒന്ന് കാണണം” എന്നാണെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Discussion about this post