കൊച്ചി: പ്രവാസികളുമായുള്ള രണ്ടാമത്തെ കപ്പല്‍ ഐഎന്‍എസ് മഗര്‍ കൊച്ചിയിലെത്തി. 202 യാത്രക്കാരുമായി മാലിദ്വീപില്‍ നിന്നും എത്തിയ കപ്പലില്‍ 93 യാത്രക്കാര്‍ മലയാളികളും, 81 പേര് തമിഴ്നാട് സ്വദേശികളുമാണ്.
698 യാത്രക്കാരുമായി എത്തിയ ഐഎന്‍എസ് ജലാശ്വയ്ക്ക് പിന്നാലെയാണ് ഐഎന്‍എസ് മഗര്‍ മാലിയില്‍ നിന്നും ഇന്ന് കൊച്ചിയിലെത്തിയത്. യാത്രക്കാരില്‍ മൂന്നു കുട്ടികളും 14 ഗര്‍ഭിണികളുമുണ്ട്.
കപ്പലില്‍ എത്തുന്ന എല്ലാവരെയും തെര്‍മല്‍ സ്കാനര്‍ അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയരാക്കുന്നതോടൊപ്പം അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിക്കാന്‍ ജില്ലകള്‍ തിരിച്ച് യാത്രയ്ക്കുള്ള ബസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്ക് ടാക്സികള്‍ തയ്യാറാക്കിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ നിന്നുള്ളവരെ പ്രത്യേക ബസില്‍ നാട്ടില്‍ എത്തിക്കും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കൊച്ചിയില്‍ തന്നെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിച്ച് അവരവരുടെ നാടുകളിലേയ്ക്ക് അയക്കാനാണ് തീരുമാനം.
Discussion about this post