പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക പുനരുദ്ധാരണ പാക്കേജ് വിശദാംശങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള ധനമന്ത്രിയുടെ തൽസമയ സംപ്രേഷണ പരിപാടി ആരംഭിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ധനമന്ത്രിയോടൊപ്പം പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്.
രാജ്യത്തിന് വേണ്ടിയുള്ള പുതിയ കാഴ്ചപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ചതെന്ന് നിർമല സീതാരാമൻ അഭിപ്രായപ്പെട്ടു.ഭൂമി, തൊഴിൽ,നിയമം, ധന ലഭ്യത എന്നിവയായിരിക്കും രാജ്യത്തിന്റെ ആധാരശിലകൾളെന്നു പറഞ്ഞ ധനകാര്യ മന്ത്രി, സ്വാശ്രയ ശേഷിയുള്ള, സ്വയംപര്യാപ്തത നേടിയ രാജ്യമാണ് ബിജെപി സർക്കാർ വിഭാവന ചെയ്യുന്നതെന്നും വെളിപ്പെടുത്തി.
ആത്മനിർഭർ എന്ന പദം ദക്ഷിണേന്ത്യക്കാർക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം എന്നു പറഞ്ഞ ധനകാര്യ മന്ത്രി മലയാളം,തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളിൽ ആ പദത്തിന്റെ അർത്ഥം വിശദീകരിച്ചു.മലയാളത്തിൽ സ്വാശ്രയത്വമെന്നാണ് അർത്ഥം വ്യക്തമാക്കാൻ നിർമല സീതാരാമൻ ഉപയോഗിച്ചത്.
Discussion about this post