കാസര്‍ഗോഡ്: യൂട്യൂബ് ചാനല്‍ വഴി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരെയും നിരന്തരം വിദ്വേഷ പ്രചാരണം നടത്തുന്ന കാസര്‍ഗോഡ് സ്വദേശിക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തം. പബ്ലിക്ക് കേരള എന്ന പേരില്‍ ഓണ്‍ലൈന്‍ ചാനല്‍ നടത്തുന്ന കാദര്‍ കരിപ്പൊടിക്കെതിരെയാണ് പരാതി. രാജ്യത്ത് കൊറോണ പരത്തിയത് പ്രധാനമന്ത്രിയും ഡൊണാള്‍ഡ് ട്രംപുമാണെന്നാണ് ഇയാള്‍ ആരോപിക്കുന്നത്.
പോലീസിനെ കൈയ്യേറ്റം ചെയ്തതുള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ദേശീയ അന്വേഷണ ഏജന്‍സിയും മിലിറ്ററി ഇന്റലിജന്‍സും നിരീക്ഷിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ട്.
സിഎഎ പ്രതിഷേധത്തോടനുബന്ധിച്ച് ടൗണ്‍ സിഐയെ അക്രമിച്ച കേസില്‍ റിമാന്‍ഡിലായ കാദര്‍ കരിപ്പൊടിക്കെതിരെ ഭര്‍തൃമതിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ യൂട്യൂബില്‍ പ്രചരിപ്പിച്ചതിനെതിരെ ബദിയടുക്ക സ്റ്റേഷനിലും കെഎസ്ഇബി ജീവനക്കാരുടെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസിലും പരാതിയുണ്ട്.
Discussion about this post