Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആശിഷ് ടോപില്‍ നിന്ന് അവള്‍ പറഞ്ഞു, ആശിഷ് ദാസ് എന്റെ പിതാവാണ്, ചൈനിസ് മേജറെ മൂക്കിനിടിച്ച് വീഴ്ത്തിയ ഇന്ത്യന്‍ സൈനികന്റെ സഹോദരിയും ചില്ലറക്കാരിയല്ല: ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനമായി ഒരു കുടുംബം

by Brave India Desk
May 14, 2020, 12:43 pm IST
in India
Share on Facebook
Tweet
WhatsAppTelegram

അരുണാചൽ പ്രദേശിലെ തവാങ്ങ് മേഖലയിൽ ഉൾപ്പെടുന്ന ക്യാ ഫോ, ഇന്ത്യ ചൈന അതിർത്തി പ്രദേശത്തെ നിർണായകമായൊരു പ്രവിശ്യയാണ്.അപ്രതീക്ഷിതമായി ഒരു യാത്രയ്ക്കിടയിലാണ് ഇന്ത്യൻ സൈന്യത്തിലെ ലെഫ്റ്റനന്റ് റാങ്കിലുള്ളൊരു യുവതി അവിടെയെത്തിയത്.ആശിഷ് ടോപ് എന്നു പേരിട്ടിരുന്ന ഒരു ചെങ്കുത്തായ മലയുടെ കീഴിൽ വാഹനം നിർത്തിയ അവൾ ഒരു നിമിഷം ആ പേര് ശ്രദ്ധിച്ചു.പ്രാദേശിക ഭാഷയിൽ നിന്നും വ്യത്യസ്തമായ ഒരു പേരിൽ ആ പ്രദേശമറിയപ്പെടുന്നതിന് പിന്നിലെ കാരണമന്വേഷിച്ചു കൊണ്ട് ആ യുവതി സൈന്യത്തിന്റെ ഔട്ട്പോസ്റ്റിലെത്തി.ഹിൽടോപ്പിന് ഇങ്ങനെയൊരു പേര് വരാൻ കാരണം അന്വേഷിച്ചെത്തിയ യുവതിയോട് ചെക്പോസ്റ്റിൽ ജോലി ചെയ്തിരുന്ന സൈനികർ സാവധാനം ആ കഥ പറഞ്ഞു തുടങ്ങി.

മുപ്പതിലധികം വർഷങ്ങൾക്കു മുമ്പ് കൃത്യമായി പറഞ്ഞാൽ, 1986ലാണ് കഥ നടക്കുന്നത്. ഇന്ത്യ ചൈന നിയന്ത്രണ രേഖയായ എൽ.എ.സിയുടെ പലഭാഗത്തു കൂടെയും ചൈന നുഴഞ്ഞു കയറി പ്രതീക്ഷകൾ പിടിച്ചടക്കാൻ ശ്രമിക്കുന്ന കാലം.ഒരിക്കൽ, അതിശൈത്യത്തിന്റെ ആരംഭമായ ഒക്ടോബർ മാസത്തിൽ അരുണാചലിലെ സുംദോറോംഗ്ചുവിൽ അതിർത്തി ലംഘിച്ചു കൊണ്ട് ഇന്ത്യൻ മണ്ണിൽ അതിക്രമിച്ചു കയറിയ ചൈനീസ് സൈന്യം ടെന്റുകൾ കെട്ടി താമസമുറപ്പിച്ചു.നുഴഞ്ഞു കയറ്റത്തിന്റെ വിവരങ്ങളറിഞ്ഞ ഇന്ത്യൻ സൈന്യം പ്രതിഷേധമറിയിച്ചു.എന്നാൽ, ചൈന അവിടെ സ്ഥിരവാസത്തിനുള്ള പുറപ്പാടായിരുന്നു. ഹെവി ആർട്ടിലറികൾ, ട്രഞ്ചുകൾ, ബങ്കറുകൾ, കൂറ്റൻ സൈനിക ഹെലികോപ്റ്ററുകൾ ഇറങ്ങാനുള്ള ഹെലിപാഡുകൾ എന്നിവ നിർമ്മിക്കാനുള്ള ഒരുക്കത്തിലായിരുന്നു ചൈനീസ് പട്ടാളം.ഈ പ്രദേശം ചൈനയുടേതാണെന്ന മറുപടി ലഭിച്ച ഇന്ത്യയ്ക്ക് സൈനികനടപടിയല്ലാതെ മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

കൃഷ്ണസ്വാമി സുന്ദർജിയെന്ന അന്നത്തെ കരസേനാ മേധാവി നല്ല വാശിയുള്ള മദ്രാസിയായിരുന്നു.ഓപ്പറേഷൻ ഫാൽക്കൺ എന്ന പേരിൽ സ്വിച്ചിട്ട പോലെ പ്രതിരോധ നടപടിയ്‌ക്ക് പദ്ധതി തയ്യാറായി.ഒട്ടും സമയം ചെലവാക്കാതെ കൃഷ്ണസ്വാമി ഒരു ഇൻഫൻട്രി ബ്രിഗേഡിനെ പ്രദേശത്തേക്ക് എയർ ലിഫ്റ്റ് ചെയ്തു.കൊൽക്കത്തക്കാരനായ ആസാം റെജിമെന്റ് തലവൻ കേണൽ ആശിഷ് ദാസായിരുന്നു ആ സൈനിക നീക്കത്തിന്റെ നേതൃസ്ഥാനത്ത്.തവാങ് മേഖല അരുണാചൽ പ്രദേശിൽ ഏറ്റവും കനത്ത മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിൽ ഒന്നാണ്.അതിലൂടെയാണ് ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ എന്ന 4,056 കിലോമീറ്റർ നീളമുള്ള ഇന്ത്യ-ചൈന അതിർത്തി രേഖ കടന്നുപോകുന്നത്. മഞ്ഞിടിച്ചിലും, മണ്ണിടിച്ചിലും മാസത്തിൽ ഒന്നു വീതമെങ്കിലും റിപ്പോർട്ട് ചെയ്യുന്ന അപകടകരമായ ഭൂപ്രകൃതി.അതു കൊണ്ടു തന്നെ,14,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആ ദുർഘടമായ മലമ്പ്രദേശത്ത് നടത്തേണ്ടിയിരുന്ന സൈനികനടപടി അതീവ ദുഷ്കരമായിരുന്നു. അക്ഷരാർത്ഥത്തിൽ പ്രതികൂലമായിരുന്ന കാലാവസ്ഥ മൂലം, ഒക്ടോബർ 18-ന് തുടങ്ങിയ എയർലിഫ്റ്റ് 20നാണ് പൂർണമായത്.

ചൈനീസ് അധിനിവേശം നടന്ന പ്രവിശ്യയ്ക്കടുത്ത് സിമിതാങ്ങ് മേഖലയിൽ റഷ്യൻ നിർമ്മിതഎം.ഐ 26 ഹെലികോപ്റ്ററുകളിൽ പറന്നിറങ്ങിയ ഇന്ത്യൻ സൈന്യം ചൈനീസ് പട്ടാളത്തിനു നേരെ കുതിച്ചു. കനത്ത പോരാട്ടത്തിനൊടുവിൽ കേണലും സംഘവും ആ പ്രവിശ്യ തിരിച്ചു പിടിച്ചു. പോരാട്ടത്തിനിടയിൽ, സൈനികർക്ക് ഭക്ഷണം എത്തിക്കുക എന്നതായിരുന്നു ഏറ്റവും പ്രയാസമേറിയ കാര്യം.അക്കാലത്ത് തവാങ്ങിലേക്ക് റോഡുകളില്ലായിരുന്നതിനാൽ, ഹെലികോപ്റ്റർ മുഖേനയിരുന്നു ആഹാരപദാർത്ഥങ്ങൾ എത്തിച്ചിരുന്നത്.ഒരിക്കൽ, ജിപിഎസ് നിലവിൽ വന്നിട്ടില്ലാത്ത അക്കാലത്ത്, പൈലറ്റിനു സംഭവിച്ച പിഴവുമൂലം ഇന്ത്യൻ സൈനികർക്കുള്ള ഭക്ഷണം ചൈനീസ് ക്യാമ്പിലാണ് ചെന്നു വീണത്. റേഡിയോ സിഗ്നലുകളുടെ ദൗർലഭ്യം നിമിത്തം ബേസ് ക്യാമ്പിൽ വിവരമറിയിക്കാനും കേണൽ ആശിഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സൈനികർക്ക് സാധിച്ചില്ല. വിശപ്പ് സഹിക്കാതായപ്പോൾ, മലയിടുക്കുകളിൽ കാണുന്ന ഒരിനം എലികളെ പിടികൂടി ഭക്ഷിച്ചായിരുന്നു ഇന്ത്യൻ സൈന്യം വിശപ്പടക്കിയത്.

അതിർത്തിക്കുള്ളിൽ അതിക്രമിച്ചു കയറിയ ചൈനീസ് പട്ടാളക്കാരെ ഇന്ത്യ നിർദ്ദാക്ഷിണ്യം വക വരുത്തിയതോടെ ഇരുരാജ്യങ്ങളും അതിർത്തിയിൽ വൻ ആയുധ-സൈനിക വിന്യാസമാരംഭിച്ചു. അന്താരാഷ്ട്ര സമ്മർദ്ദങ്ങളും, വിട്ടുവീഴ്ചയില്ലാത്ത ഇന്ത്യയുടെ മനോഭാവവും നിമിത്തം നവംബർ 15ന് ചൈന ഫ്ലാഗ് മീറ്റിന് ഇന്ത്യയെ ക്ഷണിച്ചു. എന്നാൽ ആ സമയത്ത്, സൈന്യത്തിന്റെ ശക്തമായ പ്രതിരോധം നിമിത്തം ലഭിച്ച മറയുടെ അനുകൂല സാഹചര്യം, ഇന്ത്യൻ ഭരണകൂടം പരമാവധി മുതലാക്കി. കയ്യും മെയ്യും മറന്ന് പ്രവർത്തിച്ച് അരുണാചൽപ്രദേശിനെ ഒരു പൂർണ്ണ ഇന്ത്യൻ നിയന്ത്രിത സംസ്ഥാനമാക്കി മാറ്റിയെടുത്തു. ഇത്ര കടുംപിടുത്തം വേണമോ എന്ന് ശങ്കിച്ച ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോട് ” വേണം. അവർ അതർഹിക്കുന്നു” എന്നായിരുന്നു ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് കൃഷ്ണസ്വാമി സുന്ദർജി ഘനഗംഭീര ശബ്ദത്തോടെ മറുപടി നൽകിയത്.

“ചങ്കൂറ്റവും രാജ്യസ്നേഹവും മാത്രം കൈമുതലാക്കി ഇന്ത്യൻ സൈനികർ പോരാടിയ ആ മണ്ണിലാണ് നമ്മൾ ഇപ്പോൾ നിൽക്കുന്നതെന്ന്” ചെക്ക്പോസ്റ്റിലെ സൈനികൻ ആ വനിതാ ലഫ്റ്റനന്റിനോട് പറഞ്ഞു.കേണൽ ആശിഷ് ദാസിന്റെയും സംഘത്തിന്റെയും വിജയത്തിന്റെ സ്മരണയ്ക്കാണ് ഈ പ്രദേശത്തിന് ആശിഷ് ടോപ് എന്ന പേരു നൽകിയതെന്നും അവൻ കൂട്ടിച്ചേർത്തു.

ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം അഭിമാനപൂരിതമായ ഉറച്ച ശബ്ദത്തിൽ ആ യുവതി പറഞ്ഞു.” താങ്കളീ പറഞ്ഞ ആസാം റെജിമെന്റിലെ കേണൽ ആശിഷ് ദാസ്.. അദ്ദേഹമെന്റെ പിതാവാണ്!”

ആശിഷ് ടോപ്പിൽ ഈ സംഭവം നടക്കുന്നത് മൂന്നു വർഷം മുൻപാണ്. ഇതിപ്പോൾ പറയാനുള്ള കാരണം, ഈ വനിതാ ലഫ്റ്റനന്റിന്റെ സഹോദരനാണ്. അദ്ദേഹവും ഇന്ത്യൻ സൈന്യത്തിൽ ലഫ്റ്റനന്റായി സേവനമനുഷ്ഠിക്കുക യാണ്.കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, കഴിഞ്ഞയാഴ്ച നടന്ന ഇന്ത്യ-ചൈന സംഘർഷത്തിന് കാരണക്കാരനായ, മുഷ്ടിചുരുട്ടി ഒറ്റയിടിക്ക് ചൈനീസ് ആർമി മേജറെ താഴെ വീഴ്ത്തിയ അതേ ലഫ്റ്റനന്റ്.ധീരനായ അച്ഛന്റെ ധീരനായ മകൻ.!

Tags: Ashish HilltopOperation Falcon
Share92
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies