ഡല്‍ഹി: കൊറോണ കാലത്ത് സര്‍ക്കാര്‍ വെറുതെയിരിക്കുകയായിരുന്നില്ലെന്ന് വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകി ധനമന്ത്രി നിര്‍മല സീതാരാമന്‍. കാര്‍ഷിക വായ്പയുടെ പലിശയിളവ് മേയ് 31 വരെ നീട്ടി.പുതിയ 25 ലക്ഷം കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 25,000 കോടി രൂപയുടെ വായ്പ നൽകി. കാര്‍ഷിക വായ്പയുടെ പലിശയിളവ് മേയ് 31 വരെ നീട്ടി. മൂന്നു കോടി കര്‍ഷകരുടെ വായ്പകള്‍ക്ക് നേരത്തേ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നതായും ധനമന്ത്രി പറഞ്ഞു.
കുടിയേറ്റ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിക്കുന്നത്. ഒമ്പത് പദ്ധതികളാണ് ഇവര്‍ക്കായി പ്രഖ്യാപിക്കുന്നത്. കര്‍ഷകര്‍ക്കായി രണ്ട് പദ്ധതികളാണ് പ്രഖ്യാപിക്കുന്നത്. ഇതില്‍ മൂന്ന് പദ്ധതികളാണ് കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രഖ്യാപിക്കുന്നത്.
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ ധനമന്ത്രി കര്‍ഷകര്‍ക്കും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും സര്‍ക്കാര്‍ കൊറോണ കാലത്ത് പണലഭ്യത ഉറപ്പാക്കിയെന്നും പറഞ്ഞു.
വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകള്‍ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകും. കൊറോണക്ക് ശേഷം കര്‍ഷകര്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. വഴിയോര കച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്കുമായി രണ്ടു പദ്ധതികളിലായാണ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക.
കഴിഞ്ഞദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മറ്റുമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.
Discussion about this post