ഡല്‍ഹി: പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികള്‍ ക്രിമിനലുകളല്ലെന്ന് രാഹുല്‍ വ്യക്തമാക്കി. അച്ഛേ ദിന് എന്നതിനു മോദിയുടെ മന്ത്രമാണ് നിശബ്ദത, പുറത്താക്കല്‍, അറസ്റ്റ് എന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം നടത്തിയിരുന്ന അഞ്ച് വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ 17 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുകയും 30 ഓളം വിദ്യാര്‍ഥികളുടെ പേര് എഫ്ഐആറില്‍ പരാമര്‍ശിച്ചിട്ടുമുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ക്രമിനില്‍ കേസില്‍ ഉള്‍പ്പെടുത്തിയാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ബി.ജെ.പി നേതാവും സീരിയല്‍ നടനുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിന് എതിരെയാണ് വിദ്യാര്‍ത്ഥികള്‍ രണ്ട് മാസത്തിലേറെയായി സമരം ചെയ്തുവരുകയായിരുന്നു.
Discussion about this post