ഡൽഹി: ഗംഗാതീരത്ത് 800 ഹെക്ടർ ഔഷധസസ്യ ഇടനാഴി സ്ഥാപിക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. ഔഷധസസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി.
കൃഷിയും അനുബന്ധ മേഖലകൾക്കും ഊന്നൽ നൽകിയ പ്രഖ്യാപനങ്ങളാണ് ഇന്നത്തേതെന്ന് ധനമന്ത്രിപറഞ്ഞു. തരണശൃംഖലയിലെ പരിഷ്കരണം പ്രഖ്യാപനത്തിലുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തില്‍ ഭൂരിപക്ഷം പേരും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്.രാജ്യത്ത് 85% നാമമാത്ര ചെറുകിട കര്‍ഷകരുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ന് 11 പദ്ധതികളാണ് പ്രഖ്യാപിക്കുന്നത്. ഇതിൽ എട്ടെണ്ണം കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ്. ഭരണപരമായ മാറ്റങ്ങൾക്കായിട്ടാണ് മൂന്ന് പദ്ധതികൾ.
പിഎം കിസാൻ ഫണ്ട് വഴി 18,700 കോടി കൈമാറി. താങ്ങുവില സംഭരണത്തിന് 74, 300 കോടി ഉറപ്പാക്കി. എം ഫസല്‍ഭീമ യോജന വഴി 6,400 കോടി രൂപ നല്കി.
മത്സ്യതൊഴിലാളികൾക്ക് 20000 കോടി രൂപ നൽകും. 9000 കോടി രൂപ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനെന്നും മന്ത്രി പറഞ്ഞു. ഉൾനാടൻ മത്സ്യബന്ധനത്തിന് പ്രോത്സാഹനം നൽകും.
Discussion about this post