നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളിൽ നിന്നും യാത്രക്കൂലി ഈടാക്കരുതെന്ന് ഉത്തർപ്രേദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഇതിനു വേണ്ടി റെയിൽവേയിൽ മുൻകൂറായി ഒരു തുക അടയ്ക്കുമെന്നും യോഗി കൂട്ടിച്ചേർത്തു.മാസ്ക്ക് ധരിക്കാത്ത കുടിയേറ്റ തൊഴിലാളികളിൽ നിന്നും 100 രൂപ വീതം പിഴയീടാക്കാനും സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമുണ്ട്.
ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 318 ട്രെയിനുകളിലായി മൂന്ന് ലക്ഷത്തോളം തൊഴിലാളികളെയാണ് ഉത്തർപ്രദേശിലേക്ക് തിരികെയെത്തിച്ചത്.ഇന്ന് വൈകുന്നേരത്തോടെ 67 ട്രെയിനുകൾ കൂടി സംസ്ഥാനത്ത് എത്തിച്ചേരും.വിവിധയിടങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന വിദ്യാർത്ഥികളെ യോഗി ആദിത്യനാഥ് ബസുകൾ ഏർപ്പെടുത്തി തിരികെ നാട്ടിലെത്തിച്ചത് വലിയ വാർത്തയായിരുന്നു.ഇതോടൊപ്പം അന്യസംസ്ഥാനങ്ങളിൽ നിന്നും തിരികെ വരുന്നവരുടെയെല്ലാം കൃത്യമായ വിവരങ്ങൾ സൂക്ഷിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post