ജമ്മു കാശ്മീരിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സുരക്ഷാസേന.തീവ്രവാദികളിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ജമ്മു കാശ്മീർ പോലീസ് അറിയിച്ചു.കശ്മീരിലെ ബദ്ഗാം പ്രവിശ്യയിലാണ് ലഷ്കർ-ഇ-ത്വയിബ ഭീകരരുടെ ഒളിസങ്കേതം സുരക്ഷാസേന കണ്ടെത്തിയത്.ഖാൻസാഹിബ് തെഹ്‌സിലിനു കീഴെയുള്ള അരിസാൽ ഗ്രാമത്തിൽ, ഇയാളുടെ വീട്ടിൽ നിന്നും 300 മീറ്റർ മാറിയാണ് ഭീകരർക്കുള്ള ഒളിത്താവളം തയ്യാറാക്കിയിരുന്നത്.
സഹൂർവാനിയെന്ന ഭീകരനാണ് പിടിയിലായത്. ഇയാളുടെ ഒളിത്താവളത്തിൽ നിന്നും ആയുധങ്ങളും പോലീസ് കണ്ടെടുത്തു.ലഷ്കർ ഭീകരർക്കുള്ള വാഹനസൗകര്യം, ബാരമുള്ളയിലേക്ക് ചരക്കു നീക്കത്തിനുള്ള സംവിധാനങ്ങൾ എന്നിവ ഏർപ്പാടാക്കി കൊടുക്കുന്നതും സഹൂർ ആണെന്ന തെളിവുകൾ സുരക്ഷാ സേനക്ക് ലഭിച്ചിട്ടുണ്ട്.










