ലോക്ഡൗണിൽ കുടുങ്ങിപ്പോയ പ്രവാസികളെയും കൊണ്ട് ഇന്ത്യൻ നാവികസേനയുടെ ജലാശ്വ കൊച്ചി തീരമണഞ്ഞു.
497 പുരുഷൻമാരും 70 സ്ത്രീകളും അടക്കം 588 യാത്രക്കാരാണ് ഐഎസ്എൽ ജലാശ്വയിൽ തിരിച്ചെത്തുന്നത്. ഈ പ്രവാസികളിൽ, 568 പേരും മലയാളികളാണ്.ലക്ഷദ്വീപ്, തമിഴ്നാട്, തെലുങ്കാന സ്വദേശികളാണ് ബാക്കിയുള്ളവർ.രക്ഷാപ്രവർത്തനത്തിന് ഇത് രണ്ടാം വട്ടമാണ് ജലാശ്വ നിയോഗിക്കപ്പെടുന്നത്.പ്രതികൂല കാലാവസ്ഥ നിമിത്തം കപ്പൽ മാലിദ്വീപിൽ നിന്ന് പുറപ്പെടാൻ വൈകിയിരുന്നു.
Discussion about this post