തിരുവനന്തപുരം : മദ്യ വിൽപ്പനശാലകൾ തുറക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാരിന്റെ ഉത്തരവ്.ചില നിബന്ധനകളോടെ ഇനി മുതൽ മദ്യ വിൽപ്പനശാലകൾ തുറക്കാമെന്ന് സംസ്ഥാന സർക്കാരിന്റെ ഉത്തരവിൽ സൂചിപ്പിക്കുന്നു.ഓൺലൈൻ ക്യൂ സംവിധാനം വഴി മാത്രമേ ഇനി മദ്യ വില്പനകൾ അനുവദിക്കുകയുള്ളൂ. ഇത് നടപ്പിലാക്കുന്നതിനുള്ള മൊബൈൽ ആപ്പും സാങ്കേതിക സംവിധാനങ്ങളും നിലവിൽ വന്നാൽ മദ്യ വില്പന ശാലകൾ തുറന്ന് പ്രവർത്തിക്കാമെന്ന് ഉത്തരവിലൂടെ സംസ്ഥാന സർക്കാർ വ്യക്തമാക്കി.
അതേസമയം, എന്ന് മുതൽ തുറക്കണമെന്നതിന് കൃത്യമായ ഒരു തിയതിയോ ദിവസമോ ഉത്തരവിൽ സൂചിപ്പിച്ചിട്ടില്ല.രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും മദ്യവിൽപ്പനശാലകളുടെ പ്രവർത്തന സമയം.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓൺലൈൻ വഴി മാത്രമേ മദ്യ വിൽപ്പന നടത്താവൂ എന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.സംസ്ഥാനത്തുള്ള 301 ബെവ്കോ -കൺസ്യൂമർഫെഡ് വിൽപ്പനശാലകൾ വഴിയും, വൈൻ പാർലറുകൾ എന്നിവ വഴിയും ഇനി മുതൽ പാഴ്സലായി മദ്യം ലഭിക്കും.
Discussion about this post