നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവർക്ക് രാജ്യം വിടാൻ മൂന്നു മാസം സമയം നൽകി യു.എ.ഇ.കാലാവധി കഴിഞ്ഞതിനാലും വിസ ലഭിക്കാത്തതിനാലുമൊക്കെയായി പല കാരണങ്ങളാൽ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് സ്വദേശത്തേക്ക് മടങ്ങാൻ ഈ അവസരം ഉപയോഗപ്പെടുത്താമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തൊഴിൽ കരാർ കാലാവധി കഴിഞ്ഞവർക്കും എമിറേറ്റ്സ് ഐഡിയുടെ കാലാവധി കഴിഞ്ഞവർക്കും പിഴയ്ക്കാതെ രാജ്യം വിടാൻ 90 ദിവസത്തെ സമയമാണ് യുഎഇ സർക്കാർ അനുവദിച്ചിരിക്കുന്നത്. മാർച്ച് ഒന്നിനു മുമ്പ് രേഖകളുടെ കാലാവധി കഴിഞ്ഞവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.a
Discussion about this post