തിരുവനന്തപുരം: എഞ്ചിനീയറിംഗ് കോളജ് ക്യാമ്പസില്‍ വാഹനമിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം. വിദ്യാര്‍ത്ഥിനി സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. കോളജില്‍ ഓണാഘോഷത്തിനിടെയാണ് അപകടം ഉണ്ടായത്. അമിത വേഗത്തില്‍ കോളജ് ക്യാമ്പസിനകത്ത് വിദ്യാര്‍ത്ഥികള്‍ വാഹനം കൊണ്ടുവന്നു. കോളജ് ക്യാമ്പസിനകത്ത് നടത്തിയ വാഹനറാലിക്കിടെയാണ് അപകടം. മദ്യപിച്ച് വാഹനോടിച്ചതാണ് അപകടത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ക്യാമ്പസില്‍ നടന്നുപോകവെയാണ് വിദ്യാര്‍ത്ഥിനിക്ക് ജീപ്പിടിച്ച് പരിക്കേറ്റത്.
ക്യാമ്പസിനകത്ത് ജീപ്പ് ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു. ക്യാമ്പസില്‍ വാഹനം ഓടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വിദ്യാകര്‍ത്ഥികള്‍ ഒളിവിലാണ്. കാമ്പസിലൂടെ നടന്നുപോവുകയായിരുന്ന മൂന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി നിലമ്പൂര്‍ സ്വദേശിനി തസ്‌നി ബഷീറിനെ ജീപ്പിടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തസ്‌നിയെ ഉടന്‍ തന്നെ കിംസ് ഹോസപിറ്റലില്‍ പ്രവേശിപ്പിച്ചു.
Discussion about this post