ശ്രീനഗര്‍: കശ്മീര്‍ വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലില്‍ നിന്നും വിട്ടയച്ചു. ഉപാധികളോടെയാണ് ഇവരെ മോചിപ്പിച്ചത്. പാക് സുരക്ഷാ ഉപദേഷ്ടാവ് ഹുറിയത്ത് നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉണ്ടായത്. സയ്യിദ് അലിഷാ ഗിലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ്, യാസിന്‍ മാലിക് എന്നിവരാണ് വീട്ടുതടങ്കലില്‍. ക്ഷണം സ്വീകരിക്കുന്നതായി ഹൂറിയത്ത് നേതാക്കള്‍ അറിയിച്ചിരുന്നു.
ആഗസ്റ്റ് 23 ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ചക്കെത്തുന്ന പാക്കിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്, ഹൂറിയത് നേതാക്കളടക്കമുള്ള വിഘടനവാദികളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. അസീസിനൊപ്പം അത്താഴവിരുന്നിനു ക്ഷണം ഉണ്ടായിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് കഴിഞ്ഞ ദിവസം ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും രഹസ്യാന്വേഷണ ഏജന്‍സി തലവനുമായും കൂടികാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കശ്മീര്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്താനുള്ള ക്ഷണം.
നേരത്തെ കശ്മീര്‍ വിഘടനവാദികളുമായി പാക് ഹൈക്കമിഷണര്‍ ചര്‍ച്ച നടത്തിയതിനെതുടര്‍ന്നായിരുന്നു ഇന്ത്യാ പാക് വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയത്.
Discussion about this post