തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസവും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാളിൽ വീശിയടിച്ച ഉംപുൻ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കേരളത്തിൽ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. കേരള തീരത്തും കന്യാകുമാരി, ലക്ഷദ്വീപ് തീരങ്ങളിലും വടക്കു പടിഞ്ഞാറൻ കാറ്റിന്റെ വേഗത മണിക്കൂറിൽ അമ്പത് കിലോമീറ്റർ വരെയാകാൻ സാദ്ധ്യതയുള്ളതിനാൽ മീൻ പിടുത്തക്കാർ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
അതേസമയം ബംഗാളിലും ഒഡിഷയിലും വ്യാപക നാശം വിതച്ച ഉംപുൻ ചുഴലിക്കാറ്റ് കൊൽക്കത്തയുടെ കിഴക്കൻ മേഖലയിലൂടെ വിടവാങ്ങുകയാണ്. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണിയിലാണ്.











